Saturday, December 03, 2011

ഗോതമ്പ് ദോശ

പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ മുമ്പ്
രാത്രി മണി ഒരു എട്ടു എട്ടര
നല്ല വിശപ്പുണ്ട്
അമ്മയോട് ഞാന്‍ ചോതിച്ചു
"ഇന്ന് രാത്രി എന്താണ് ഭക്ഷണം?"

"ഗോതമ്പ് ദോശ" അമ്മ പറഞ്ഞു
"ഗോതമ്പ് ദോശയോ!" ഞാന്‍ ശബ്ദം ഉയര്‍ത്തി
"എനിക്ക്
ചപ്പാത്തി തന്നെ വേണം" ഞാന്‍ ശഠിച്ചു
"കൂടെ ചമ്മന്തിയും" എന്റെ ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല
എന്തോ പിറ് പിറുത്തു കൊണ്ട് അമ്മ അടുക്കളയില്‍ കയറി
ചൂടുള്ള
ചപ്പാത്തി രുചിയുള്ള ചമ്മന്തിയും
 മേശയില്‍ സ്ഥാനം ഉറപ്പിച്ചു
എന്റെ മുഖത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം
"അമ്മക്ക് എന്തെ ഇത്ര മടി."
വയറു നിറയെ കഴിച്ചതിനു ശേഷം
അന്ന് രാത്രി ഞാന്‍ നന്നായി ഉറങ്ങിയിട്ടുണ്ടാവും
 

ഇന്നലെ രാത്രിയാണ് ഉറക്കം നഷ്ടപെട്ടത്
ഒരു ചെറിയ
പുറം വേദന
ഒരു കവിതയില്‍ പറയാന്‍ മാത്രം ഇല്ലാത്ത വേദന
ആദ്യം ഞാന്‍ ചിന്തിച്ചു
'periods' നു സമയം ആയോ ആവോ?
അല്പം പുറം വേദന ചിലപ്പോള്‍ വരാറുണ്ട്
ഇത് വെറും വേദന
ചെറിയ വേദന
ഒരു 'spray' അടിച്ചാല്‍ തീരുന്ന വേദന
രാത്രി മണി ഒരു എട്ടു എട്ടര.

നല്ല വിശപ്പുണ്ട്
"ഇന്ന് ഇനിയിപ്പോള്‍ ഗോതമ്പ് ദോശ കഴിക്കാം"
കഴിക്കുമ്പോഴാണ് ഓര്‍ത്തത്‌
എന്തെ എന്റെ അമ്മ പറഞ്ഞില്ല
"ഇന്ന് എനിക്ക് 'periods' ആണ്.
ഇന്ന് രാത്രി നമ്മള്‍ ഗോതമ്പ് ദോശ കഴിക്കും" എന്ന്?
രാത്രി ഉറങ്ങിയില്ല
കാരണം പുറം വേദന ആയിരുന്നില്ല

1 comments:

mOhan said...

Nice!